യുഡിഎഫ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ കടുത്ത അഴിമതിക്കാരെന്ന് ബാലകൃഷ്ണപിള്ള

single-img
24 November 2014

Balakrishnapillaiഉമ്മന്‍ ചാണ്ടി മന്ത്രിസഭയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത്. മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ കടുത്ത അഴിമതിക്കാരാണെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചു. സമയമാകുമ്പോള്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.