ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് അജിത് ഡോവലിനെ നിയമിച്ചു

single-img
24 November 2014

dovalഡെൽഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ നിയമിച്ച കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിൽ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നയതന്ത്രതലത്തിൽ അജിത് ഡോവലിന്റെ മുന്‍കാല പരിചയവും കഴിവും ഉപയോഗിച്ച് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നാണ് പി.എം.ഒയുടെ പ്രതീക്ഷ.

മ്യാന്‍മറും ചൈനയുമായി ബന്ധപ്പെട്ട നയതന്ത്ര പദ്ധതികള്‍ക്ക് രൂപം നൽകുന്നതുള്‍പ്പെടെയുള്ള ചുമതലകള്‍ ഇദ്ദേഹത്തിനാണ്.