ഇറാനിൽ പുരുഷന്മാരുടെ വോളിബോൾ മത്സരം കണ്ടതിനു ജയിലിലായ യുവതിയ്ക്ക് ജാമ്യം

single-img
24 November 2014

_79215113_7605b70b-c9ed-47eb-a00d-adc476875e34ഇറാനില്‍ പുരുഷന്‍മാരുടെ വോളിബോള്‍ മത്സരം കണ്ടുവെന്ന കാരണം ചുമത്തി ജയിലിലടച്ച ബ്രിട്ടീഷ് പൗരയായ യുവതി ഗോന്‍ചെഹ്ക് ഗവാമിക്ക് ജാമ്യം ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

പുരുഷന്മാരുടെ വോളിബോൾ മത്സരം കാണാൻ ശ്രമിക്കുന്നതിനിടെയാണു 25 കാരിയായ ഗോന്‍ചെഹ്ക് ഗവാമി ജൂൺ 20നു അറസ്റ്റിലാകുന്നത്ഗവാമിക്കൊപ്പം മറ്റ് സ്ത്രീകളേയും പുരുഷന്‍മാരുടെ വോളിബോള്‍ മത്സരം കണ്ടെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഗവാമിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതിനെതിരെ ബ്രിട്ടണ്‍ രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും കോടതി ഉത്തരവിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ജയിലില്‍ അടച്ച ഗവാമി അവിടെ നിരാഹാര സമരവും നടത്തി.38,000 ഡോളർ കോടതിയില്‍ കെട്ടിവച്ചാണ് ഗവാമിയെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.