ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുന്നു;സുപ്രീം കോടതി

single-img
24 November 2014

srinivasan-bcci-new-presidentബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.ബിസിസിഐ ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഐപിഎല്‍ ഒത്തുകളിയില്‍ ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്‍ കുറ്റവിമുക്തനാണെന്ന് പറയാനാകില്ലെന്നും . ബിസിസിഐ അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ടീം എങ്ങെ ഐപിഎല്‍ കളിക്കുമെന്നും കോടതി ചോദിച്ചു. ശ്രീനിവാസന് അടുപ്പമുള്ള വ്യക്തിക്ക് ഒത്തുകളിയില്‍ പങ്കുള്ളതിന് തെളിവുണ്ട്. ഇത് ഗൗരവമേറിയ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് എന്‍. ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ബിസിസിഐ അധ്യക്ഷനായ ശ്രീനിവാസന്‍ എങ്ങനെ ഐപിഎല്‍ ടീമിന്റെ ഉടമയായെന്നു വ്യക്തമാക്കണം. കോഴക്കേസില്‍ ശ്രീനിവാസന്‍ കുറ്റവിമുക്തനാണെന്നു പറയാനാകില്ല. ശ്രീനിവാസനുമായി അടുത്ത ബന്ധമുള്ള വ്യക്തി വാതുവയ്പ്പില്‍ ഉള്‍പ്പെട്ടതിനു തെളിവുകളുണ്ട്. ഇത് ഗൗരവമേറിയ കാര്യമാണ്. കേസില്‍ ശ്രീനിവാസനു ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ബിസിസിഐ നിലപാട് ജനങ്ങള്‍ക്ക് ക്രിക്കറ്റിലുള്ള വിശ്വാസം ഇല്ലാതാക്കിയെന്നും കോടതി നിരീക്ഷിച്ചു.എന്‍. ശ്രീനിവാസനു ഐപിഎല്‍ കോഴയുമായി ബന്ധമില്ലെന്നു ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്‌ടെത്തിയിരുന്നു. ശ്രീനിവാസനു കോഴയിടപാടുമായി ബന്ധമില്ലെങ്കിലും മറ്റുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്നാണ് മുദ്ഗുല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്.