കളിത്തോക്കുമായി കളിച്ചു കൊണ്ടിരുന്ന പന്ത്രണ്ട്കാരനെ പൊലീസ് വെടിവച്ചു കൊന്നു

single-img
24 November 2014

_79219157_79218937കളിത്തോക്കുമായി കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പൊലീസ് വെടിവച്ചു കൊന്നു.ആഫ്രിക്കൻ അമേരിക്കൻ ബാലനായ താമിർ റൈസിന് നേരെ യഥാർത്ഥ തോക്കാണെന്ന് കരുതിയാണു പോലീസ് വെടിയുതിർത്തത്. ടാമിര്‍ റെയ്‌സ് എന്ന പന്ത്രണ്ടുകാരനാണ് അമേരിക്കയിൽ കൊല്ലപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം കളിക്കാന്‍ പാര്‍ക്കിലേക്ക് പോയതാണെന്നും വെടിവെയ്പ്പിനുള്ള കാരണം എന്താണന്നറിയില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.കുട്ടി ജനങ്ങൾക്ക് നേരെ തോക്കു ചൂണ്ടുന്നെന്ന് സൂചിപ്പിച്ചു കൊണ്ട് പൊലീസിന് ലഭിച്ച ഫോൺ കോളിന് ശേഷമാണ് പോലീസ് എത്തിയത്.താമിറിനോട് തോക്ക് താഴെയിടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവൻ അതിന് തയ്യാറാകാതെ തോക്ക് എടുക്കാൻ തുനിഞ്ഞു. ഇതോടെ പൊലീസ് കുട്ടിയുടെ വയറ്റിലേക്ക് വെടിവയ്ക്കുകയായിരുന്നു.രണ്ട് തവണയാണ് കുട്ടിക്ക് നേരെ ഇവർ വെടി ഉതിർത്തത്. തോക്ക് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും പൊലീസിനെ വിവരമറിയിച്ചയാള്‍ പറഞ്ഞു.