ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചു

single-img
23 November 2014

euphrasia-chavara-300x207ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും ‘പ്രാര്‍ത്ഥിക്കുന്ന അമ്മ’ എന്നറിയപ്പെടുന്ന എവുപ്രാസ്യമ്മയും ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. .ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിമധ്യേയാണ് ഇവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്നും ലോകത്തിന്റെ ഇതരഭാഗങ്ങളില്‍നിന്നുമെത്തിയ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രഖ്യാപനം. ചാവറയച്ചന്റെ തിരുശേഷിപ്പ് ഫാ. ജെയിംസ് മഠത്തിക്കണ്ടത്തിലും എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ് സിസ്റ്റര്‍ സാന്‍ക്‌തെയുമാണ് സമര്‍പ്പിച്ചത്. ഇരുവരുടെയും തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.

 

ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവിക്ക് നിദാനമായി വത്തിക്കാന്‍ അംഗീകരിച്ച രോഗസൗഖ്യം ലഭിച്ച പാലാ സ്വദേശി മരിയ, കൊടകര സ്വദേശി ജ്യൂവല്‍ എന്നിവരും മാതാപിതാക്കള്‍ക്കൊപ്പം റോമില്‍ എത്തിയിരുന്നു. കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 1500 വൈദികര്‍ വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരായി. ഇവരില്‍ 800 പേര്‍ ഇന്ത്യയില്‍നിന്നാണ്.