ധനമന്ത്രിക്കെതിരായ ബാർ കോഴ വിവാദം : യു.ഡി.എഫ് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു

single-img
22 November 2014

pമന്ത്രി മാണിക്കെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതായി കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും സർക്കാർ മദ്യനയത്തിൽ നിന്ന് പിന്നോട്ട് പോവില്ല. സർക്കാരിന്റെ മദ്യനയത്തിൽ എതിർപ്പുള്ളവരാണ് ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .

 
മാണിക്കെതിരായ ആരോപണത്തിന് പിന്നിൽരാഷ്ട്രീയ പകപോക്കലാണ്. ബാറുടമകൾ സർക്കാരിനെ പ്രതികാര ബുദ്ധിയോടെയാണ് സമീപിക്കുന്നത്. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നത് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ്. അതുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. അഴിമതിക്കെതിരെ യു.ഡി.എഫ് എന്നും ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു .

 
അതേസമയം ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം പൊള്ളയാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞതായും തങ്കച്ചൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഡിസംബർ 15ന് അടുത്ത യു.ഡി.എഫ് യോഗം തിരുവനന്തപുരത്ത് ചേരാനും തീരുമാനിച്ചതായി തങ്കച്ചൻ അറിയിച്ചു.