ബാര്‍ കോഴ വിഷയത്തില്‍ മാണിക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ

single-img
22 November 2014

thankachanവിവാദമായ ബാര്‍ കോഴ വിഷയത്തില്‍ കെ.എം.മാണിയെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കണ്‍വീനര്‍ പി.പി.തങ്കച്ചനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാണിക്കെതിരായ ബാറുടമയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. ഇതു സംബന്ധിച്ച പ്രമേയവും യോഗം അംഗീകരിച്ചു.

മദ്യനയത്തോടുള്ള എതിര്‍പ്പ് മൂലമാണ് ബാറുടമകള്‍ മാണിക്കെതിരേ കോഴയാരോപണം ഉന്നയിച്ചത്. ബാറുടമകള്‍ക്ക് സര്‍ക്കാരിനോട് പ്രതികാര മനോഭാവമാണ്. എന്ത് വന്നാലും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോകേണ്‌ടെന്നും യോഗം തീരുമാനിച്ചു.