അനധികൃത സ്വത്തു സമ്പാദന കേസില്‍ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
22 November 2014

soorajഅനധികൃത സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. സൂരജിനെതിരേ അച്ചടക്ക നട പടി ആവശ്യമാണെന്ന ശിപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനു കൈമാറിയിരുന്നു.

നേരത്തെ, വിജിലന്‍സ് സംഘം സൂരജിനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്തത്. സൂരജിന്റെ ഓഫീസിലും വീടുകളിലും കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. സൂരജിന് അനധികൃത സ്വത്തുള്ളതായി ഈ പരിശോധനയില്‍ കണ്‌ടെത്തിയിരുന്നു.