ഇപ്പോള്‍ മഹാന്‍മാരെന്നു നടിക്കുന്ന പലരുടെയും കാര്യങ്ങള്‍ തനിക്കറിയാമന്ന് സൂരജ്

single-img
22 November 2014

SoorajPhotoസര്‍ക്കാരിനെ വെല്ലുവിളിച്ച് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് രംഗത്ത്. ഇപ്പോള്‍ മഹാന്‍മാരെന്നു നടിക്കുന്ന പലരുടെയും കാര്യങ്ങള്‍ തനിക്കറിയാമെന്നും അവര്‍ക്കെതിരെയുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സൂരജ് പറഞ്ഞു. എന്നാല്‍ ആരോപണ വിധേയനായതിന്‍ ഇപ്പോള്‍ ഒന്നും വെളിപ്പെടുത്തുന്നില്ലെന്നും സൂരജ് അറിയിച്ചു.

ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെങ്കിലും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും സൂരജ് വ്യക്തമാക്കി. ഈ കേസിനെ നിയമപരമായി നേരിടുമെന്നും മൊഴി നല്‍കാന്‍ കുടുംബാംഗങ്ങളും ഹാജരാകുമെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.