അവള്‍ യാത്രയായി, മാലഖമാരുടെ ലോകത്തേക്ക്; കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പന്ത്രണ്ടുകാരി സ്‌നേഹാ പോള്‍ മരണത്തിന് കീഴടങ്ങി

single-img
22 November 2014

Snehaകരള്‍ മാറ്റിവയ്ക്കല്‍ ശസത്രക്രിയക്കു വിധേയയായ കുമ്പളങ്ങി കൊമരോത്ത് വീട്ടില്‍ പന്ത്രണ്ട് വയസ്സുകാരി സ്‌നേഹ പോള്‍ മാതാപിതാക്കളുടേയും ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനവും വിഫലമാക്കി മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ ചികിത്സയിലിരുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന സ്‌നേഹയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. അമ്മ റീമയുടെ കരളായിരുന്നു സ്‌നേഹയ്ക്ക് വച്ച് പിടിപ്പിച്ചത്. സ്‌നേഹയുടെ ചികിത്സാസഹായം സ്വരൂപിക്കുന്നതിന് ഒരു നാട് മുഴുവന്‍ രംഗത്തിറങ്ങിയ അപൂര്‍വ്വ കാഴ്ചയും കണ്ടു. ആ കൊച്ചുമുഖത്തു നിന്നും പുഞ്ചിരി ണമായാതിരിക്കുവാന്‍ വേണ്ടി ഒറ്റമാസം കൊണ്ട് 75 ലക്ഷം രൂപയായിരുന്നു നാട്ടുകാര്‍ സ്വരൂപിച്ചത്.

കരള്‍മാറ്റ ശസ്്ത്രക്രിയയ്ക്ക് ശേഷം ഇതിനുള്ള ചികിത്സ ആരംഭിക്കാനിരിക്കേയാണ് മരണം സംഭവിച്ചത്. സ്‌നേഹയുടെ വൃക്കയുടെ പ്രവര്‍ത്തനവും കാര്യക്ഷമമായിരുന്നില്ല. ഐസിയുവില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ സ്‌നേഹയെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പക്ഷേ രാത്രി വൈകി ശാരീരിക ബുദ്ധിമുട്ട് അനുഭവപെട്ടതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.