ശബരിമലയില്‍ അമിതമായി മദ്യപിച്ചെത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

single-img
22 November 2014

Sabarimalalഅമിതമായി മദ്യപിച്ച് അയ്യപ്പദര്‍ശനത്തിനെത്തിയ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട്-ഇടപ്പോണ്‍ കാവക്കോട്ട് തെക്കേതില്‍ സുനില്‍ ഡൊമിനിക് (28), നൂറനാട് ഇടപ്പോണ്‍ പുത്തേട്ട് രതീഷ് (30) എന്നിവരെയാണ് രാവിലെ സന്നിധാനം എസ്‌ഐ ബി.വിനോദ്കുമാറും സംഘവും പതിനെട്ടാം പടിക്കു താഴെവച്ച് അറസ്റ്റ് ചെയ്തത്.

ക്യൂവില്‍ നിന്ന ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അമിതമായി മദ്യപിച്ചാണ് ഇവര്‍ സന്നിധാനത്ത് എത്തിയതെന്നറിഞ്ഞത്.