തൊഗാഡിയയ്ക്കെതിരായ വിദ്വേഷ പ്രസംഗം കേസ് പിൻവലിക്കാൻ നടപടിയെടുത്തത് താൻ തന്നെ: മുഖ്യമന്ത്രി

single-img
22 November 2014

oവിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയ്ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് പിൻവലിക്കാൻ നടപടിയെടുത്തത് താൻ തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . 2003ലെ മാറാട് സമാധാന ഉടമ്പടി പ്രകാരമായിരുന്നു തീരുമാനം. നിയമ, ആഭ്യന്തര വകുപ്പുകൾ അറിഞ്ഞു കൊണ്ട് തന്നെയാണ് ആ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

മാറാട് കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗുരുതര സ്വാഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനിച്ചത്. അത് ഇത്ര വിവാദമേക്കണ്ടതില്ല. കേസ് പിൻവലിക്കുന്നതിൽ വിരോധമില്ല എന്ന് കോടതിയെ സർക്കാർ അറിയിക്കാനിരുന്നതാണ്. എന്നാൽ അതിന് മുന്പ് തന്നെ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.