നെക്‌സലുകളോട് രാജ്യത്തിന് വേണ്ടി തോളോട് തോള്‍ചേര്‍ന്ന് പോരാടാന്‍ നരേന്ദ്രമോദിയുടെ ആഹ്വാനം

single-img
22 November 2014

modimadനെക്‌സലുകളോട് രാജ്യത്തിനു വേണ്ടി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാവാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ആയുധങ്ങള്‍ താഴെവച്ച് മുഖ്യധാരയിലേക്കു വരണമെന്നും തോക്കു കയ്യിലെടുത്തവര്‍ അത് താഴെവച്ച് കലപ്പയേന്തുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.

ഗൗതമ ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ് ഇന്ത്യയെന്നും ഇവിടെ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. ജാര്‍ഖണ്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.