സൽമാൻ ഖാൻ കത്രീന കൈഫിനെ കത്രീന കപൂറെന്ന് വിളിച്ചത് തന്റെ പുതിയ കാമുകിയ പരിചയപ്പെടുത്തുന്നതിന്

single-img
22 November 2014

salmangirlfriendസൽമാൻ ഖാൻ കത്രീന കൈഫിനെ കത്രീന കപൂറെന്ന് വിളിച്ചത് യുലിയ വഞ്ചൊർ എന്ന തന്റെ പുതിയ കാമുകിയ പരിചയപ്പെടുത്തുന്നതിന് വേണ്ടി. സൽമാന്റെ സഹോദരി അർപിതയുടെ വിവാഹ ആഘോഷങ്ങൾക്കിടെയാണ് സംഭവം. വിവാഹ ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്യുന്നതിന് വേണ്ടി സല്ലു കത്രീനയെ ക്ഷണിച്ചപ്പോഴാണ് കത്രീന കപൂറെന്ന് അഭിസംബോധന ചെയ്തത്. ‘താൻ ഒരിക്കൽ കത്രീനക്ക് കത്രീന ഖാൻ ആകാനുള്ള അവസരം നൽകിയെങ്കിലും കത്രീന കപൂർ ആകുന്നതിനാണ് അവൾ തല്പര്യം കാണിച്ചതെന്ന്’ സല്ലു തട്ടിവീട്ടു. ഇതു കേട്ട് സദസ്സ് ആർത്തു ചിരിക്കാനും മറന്നില്ല.

വിവാഹ സൽകാരത്തിനിടെ സൽമാൻ തന്റെ പുതിയ കാമുകിയെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പരിചയപ്പെടുത്താനും മറന്നില്ല.

സൽമാൻ രൺബീറിനെ ഒഴിവാക്കി കത്രീനയെ മാത്രം വിവാഹത്തിന് ക്ഷണിച്ചത് എട്ടിന്റെ പണി കൊടുക്കാനാണെന്ന് പാവം വിചാരിച്ചിട്ടുണ്ടാവില്ല.

ഏക് ഥാ ടൈഗറിന്റെ സെറ്റിൽ വെച്ച് പരിചയപ്പെട്ട യുലിയയെ സൽമാൻ തന്റെ ഓ തേരീയെന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിപ്പിച്ചിരുന്നു.