മുഖ്യമന്ത്രിയാകാന്‍ മാണിയെ ക്ഷണിച്ചിട്ടില്ല; പന്ന്യന്‍ രവീന്ദ്രന്‍

single-img
22 November 2014

pannyan-raveendran (1)തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഏതെങ്കിലും മതജാതി പാര്‍ട്ടികളെ മുന്നണിയിലെടുക്കില്ലെന്നും മാണിയെ ക്ഷണിക്കാന്‍ ആരുവിചാരിച്ചാലും സാധിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.  കേരള കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് പൊളിയുന്ന കപ്പലാണെന്നും അതില്‍ നിന്നും രക്ഷപ്പെടാനാണ് ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ശ്രമമെന്നും. ഇടതുമുന്നണി സെക്യുലര്‍ പാര്‍ട്ടിയാണെന്നും ഏതെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ അതു തകര്‍ക്കാനാവില്ലെന്നും. എല്‍ഡിഎഫില്‍ കയറാമെന്ന ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സ്വപ്‌നം നടക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.

മാണിയെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നു പറഞ്ഞു ക്ഷണിച്ചത് പന്ന്യനാണെന്നും അതേ പന്ന്യന്‍ തന്നെ മാണിയുടെ അയോഗ്യതയെക്കുറിച്ച് പ്രസംഗിക്കുന്നതിന്റെ യുക്തി എന്താണെന്നും കേരള കോണ്‍ഗ്രസ് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പന്ന്യന്റെ പ്രതികരണം.