വിഎസ്ഡിപി മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കിടപ്പു സമരം നടത്തും

single-img
22 November 2014

umman chandiകോട്ടയം: വിഎസ്ഡിപി(വൈകുണ്ഠ സ്വാമി ധര്‍മ്മ പ്രചരണ സഭ) മുഖ്യമന്ത്രിയുടെ പുതുപ്പളളിയിലെ വസതിക്ക് മുന്നില്‍ കിടപ്പു സമരത്തിനൊരുങ്ങുന്നു.

നാടാര്‍ സമുദായത്തിന് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ പുതുപ്പളളിയിലെ വസതിക്ക് മുന്നില്‍ കിടപ്പു സമരം നടത്തും.

ഞായറാഴ്ച രാവിലെ 5.30 മുതല്‍ ആരംഭിക്കുന്ന സമരത്തിനെ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചു.