പോത്തുകൾ തമ്മിലുള്ള പോരിനിടെ മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു

single-img
22 November 2014

Buffaloയുപി: പോത്തുകൾ തമ്മിലുള്ള പോരിനിടെ മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. മീററ്റിലെ സാക്കിർ കോളനിയിലാണ് സംഭവം നടന്നത്. വെള്ളിയാഴിച്ച വൈകുന്നേരം രണ്ട് പോത്തുകൾ തമ്മിലുള്ള പോരിനിടെ, വിരണ്ടോടിയ മറ്റു പോത്തുകൾ തൊട്ടടുത്തുള്ള മതിൽ ഇടിച്ചു തകർത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളുടെ ദേഹത്തേക്ക് മറിച്ചിടുകയായിരുന്നു. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരുടേയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.  നാലും അഞ്ചും വയസ്സുള്ള ആര്യൻ, ഫറാ,സിഷാൻ എന്നിവരാണ് മരണപ്പെട്ടത്.