മോദി കള്ളങ്ങളുടേയും സ്വപ്നങ്ങളുടേയും വില്പനക്കാരനാണെന്ന് കോൺഗ്രസ്

single-img
22 November 2014

BN-ET154_modi09_G_20140928125545കള്ളങ്ങളുടേയും സ്വപ്നങ്ങളുടേയും കച്ചവടക്കാരനാണ് മോദിയെന്ന് കോൺഗ്രസ്. ഗുജറാത്തിന്റെ പ്രാധമിക ആവശ്യങ്ങളെ നിറവേറ്റാൻ കഴിയാത്ത മോദി എങ്ങനെ രാജ്യത്തെ വൃത്തിയാക്കുകയെന്ന് കോൺഗ്രസ് വക്താവ് ശക്തി സിങ്ങ് ഗോഹിൽ ചോദിച്ചു.

2008-2013 കാലഘട്ടത്ത് കേന്ദ്രം ഗുജറാത്തിന്റെ പൊതുശുചിത്വ പ്രക്രിയക്ക് നൽകിയ 702.39 കോടി രൂപയിൽ 278.39 കോടി രൂപ മാത്രമാണ് ചിലവാക്കിയതെന്ന് സി.എജി റിപ്പോർട്ടിൽ പറയുന്നത്. അതേ മോദിയാണ് ഭാരതത്തെ ശുചിയാക്കാൻ യുവാക്കളോടെ ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി സ്വപനങ്ങളുടേയും കള്ളങ്ങളുടേയും വില്പന നടത്തുകയാണെന്നും. ഈ സ്വപനങ്ങൾ നടക്കുമെന്നുള്ള അന്തരീക്ഷം സോഷ്യൽ മീഡിയകളിൽ സൃഷ്ടിക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിയുവെന്നും അല്ലാതെ ആ സ്വപനങ്ങൾ നടത്തുന്നതിന് വേണ്ട ലക്ഷ്യമോ ആഗ്രഹമോ അദ്ദേഹത്തിനില്ലെന്നും’ ഗോഹിൽ അഭിപ്രായപ്പെട്ടു.