വിവാദ ആൾദൈവത്തിൻറെ സ്വകാര്യ മുറിയിൽ നിന്നും ഗർഭപരിശോധന സാമഗ്രികളും ആയുധങ്ങളും കിട്ടിയതായി പോലീസ്

single-img
22 November 2014

ramവിവാദ ആൾദൈവം രാംപാലിന്റെ സ്വകാര്യ മുറിയിൽ നിന്നും ഗർഭപരിശോധന സാമഗ്രികൾ കിട്ടിയതായി ഹരിയാന പോലീസ് അറിയിച്ചു. കൂടാതെ ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ 3 റിവോൾവർ, 19 എയർ ഗൺ, റൈഫിളുകൾ, ഗ്രനേഡ്, വെടിയുണ്ടകൾ എന്നിവ ലഭിച്ചതായിപോലീസ് പറഞ്ഞു.  ആശ്രമത്തിലുള്ള ഇദ്ദേഹത്തിന്റെ സ്വകാര്യ മുറിയിൽ നിന്നും ഗർഭപരിശോധന സാമഗ്രികൾ കിട്ടിയതുമായി ബന്ധപ്പെട്ട് ആശ്രമവാസികളായ സ്ത്രീകൾ ഉൾപെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ 865 പേരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കോടതി രാംപാലിനെ പോലീസ് കസ്റ്റടിയിൽ വിട്ടിരുന്നു.