മനുഷ്യവിസര്‍ജ്യം ഇന്ധനമാക്കി ഓടുന്ന ബസ് നിരത്തിലിറങ്ങി

single-img
22 November 2014

uks-poo-bus-is-fueled-by-the-waste-people-riding-it-leave-behind_4മനുഷ്യവിസര്‍ജ്യം ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങി.ലണ്ടനിലെ ബാത്ത് സിറ്റിയിൽ നിന്നും നിന്നും ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തിലേയ്ക്കാണ് ഈ ചരിത്രയാത്ര നടന്നത്.വിസര്‍ജ്യത്തില്‍ നിന്നും ഭക്ഷണമാലിന്യങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബയോമീതേന്‍ വാതകമുപയോഗിച്ചാണ് വാഹനം ഓടുന്നത്.300 കിലോമീറ്ററോളം ഒരു ഫുൾ ടാങ്ക് ബയോമീതേന്‍ വാതകം ഉപയോഗിച്ച് ഓടിക്കാൻ കഴിയും എന്നാണു കമ്പനി അവകാശപ്പെടുന്നത്.ബയോ-ബസിന് 40 സീറ്റാണുള്ളത്.

uks-poo-bus-is-fueled-by-the-waste-people-riding-it-leave-behind_3ബയോ ഫ്യൂവല്‍ ഉപയോഗിച്ച് മാസം 10,000 പേര്‍ക്കെങ്കിലും യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.ബ്രിസ്റ്റോളിലെ പ്ലാന്റില്‍ 75 മില്യണ്‍ ക്യുബിക് മീറ്ററിലുള്ള മാലിന്യം ഇവര്‍ സംസ്കരിക്കുന്നുണ്ട്.പ്രതിമാസം 8,300 വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ചു അതിൽ നിന്നാണു വാഹനത്തിനാവശ്യമായ ഇന്ധനം നിർമ്മിക്കുന്നത്