ടോള്‍ പ്ലാസയിലെ ജീവനക്കാരന് യു.പി എംഎല്‍എയുടെ ക്രൂര മര്‍ദ്ദനം.വീഡിയൊ പുറത്ത്

single-img
22 November 2014

Untitled-1സമാദ് വാദി പാര്‍ട്ടി എംഎല്‍എ ടോള്‍ ബൂത്ത് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബാരാബങ്കി ജില്ലയിലെ അഹമ്മദ്പൂര്‍ ടോള്‍ ബൂത്തിലാണ് സംഭവമുണ്ടായത്. ഗോസയ്ന്‍ഗഞ്ച് എംഎല്‍എ അഭയ് സിംഗിന്റെ കാര്‍ ട്രാഫിക് തെറ്റിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. ഇത് ചോദ്യം ചെയ്ത ടോള്‍ബൂത്ത് ജീവനക്കാരനെ എംഎല്‍എയുടെ കൂടെയുണ്ടായിരുന്ന സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മൂന്ന് =കാറിലെത്തിയ സംഘവും ജീവനക്കാരനെ മര്‍ദ്ദിക്കുന്നതിൽ പങ്ക് ചേര്‍ന്നു.
പട്ടാപകല്‍ നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു ടോള്‍ ജീവനക്കാരനെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സിസി ടി.വി ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അനുയായികള്‍ ടോള്‍ ബൂത്തില്‍ അക്രമം അഴിച്ച് വിടുമ്പോള്‍ എംഎല്‍എ കാറില്‍ അതെല്ലാം കണ്ട് ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.