ഷക്കീലയും ഇനി അമ്മയുടെ കൂടെ; ഷക്കീലയും കൂട്ടുകാരികളും എ.ഐ.എ.ഡി.എം.കെയില്‍ ചേരും

single-img
22 November 2014

Jayalalshaമുന്‍ മലയാള ഗ്ലാമര്‍താരം ഷക്കീല ഇനി അമ്മയോടൊപ്പം. ഷക്കീലയും കൂട്ടുകാരിക്ായ 15 നടിമാരും ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയില്‍ ചേുമെന്ന് ടൈംപാസ് എന്ന തമിഴ് ആഴ്ചപതിപ്പിന് നല്‍കിയ അഭമുഖത്തില്‍ ഷക്കീല പറയുന്നു. അതിദനായി ജയലളിതയുടെ ക്ഷണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഷക്കീല പറഞ്ഞു. ജയലളിത ബംഗളൂരു ജയിലിലായിരുന്നത് തന്നെ വിഷമിപ്പിച്ചിരുന്നു.
തന്റെ കുട്ടിക്കാലം മുതല്‍ എം.ജി.ആറിനെയും ജയലളിതയെയും ഏറെ ഇഷ്ടമായിരുന്നുവെന്നും അമ്മ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഷക്കീല പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിനായി തന്നെ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ വിളിച്ചിരുന്നുവെങ്കിലും പണം വാങ്ങി പ്രചാരണത്തിന് പങ്കെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നതിനാല്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്മയ്ക്ക് വേണ്ടി പ്രചാരണത്തിന് വേണ്ടി താന്‍ തയ്യാറാണെന്നും ഷക്കീല പറഞ്ഞു.

ജയലളിതയുടെ ജീവിതം പ്രചോദനമാക്കി വിവാഹം കഴിക്കാതെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കി.