ഒബാമയുടെ ഇന്ത്യാ സന്ദർശനം;കാശ്മീർ വിഷയം ഉന്നയിക്കണമെന്ന് ഒബാമയോട് പാകിസ്ഥാൻ

single-img
22 November 2014

navasഇന്ത്യ സന്ദർശിക്കുന്പോൾ കാശ്‌മീർ വിഷയം ഉന്നയിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു. ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയാവുന്നത് ബറാക് ഒബാമയാണ്.

ഒബാമയെ ഫോണിൽ വിളിച്ചാണ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്.ഏഷ്യൻ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സാന്പത്തിക സഹകരണത്തിനുമായി കാശ്‌മീർ സംബന്ധിച്ച് എത്രയും വേഗം പ്രമേയം കൊണ്ടുവരണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.