അഭിമാനമായി മംഗൾയാൻ;2014ലെ മികച്ച കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ മംഗള്‍യാനും

single-img
22 November 2014

22ISBS_MANGALYAAN__2216316f (1)ഇന്ത്യയുടെ ചൊവ്വ ദൗത്യം മംഗൾയാൻ 2014ലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ ഇടംനേടി. ടൈം മാഗസിന്‍ നടത്തിയ സര്‍വ്വേയിലാണ് ഗ്രാഹാന്തര പര്യവേഷണ സംരംഭമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ എന്ന മംഗള്‍യാന്‍ സ്ഥാനം പിടിച്ചത്.

ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വയിലെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല,റഷ്യയ്ക്ക് കഴിഞ്ഞിട്ടില്ല,യൂറോപ്യനും കഴിഞ്ഞിട്ടില്ല,പക്ഷേ സെപ്തംബർ 14 ഇന്ത്യയ്ക്ക് കഴിഞ്ഞു.അതാണു മംഗൾയാൻ.മറ്റൊരു ഏഷ്യൻ രാജ്യത്തിനും ചുവന്ന ഗ്രഹത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും ടൈം മാഗസിൻ മംഗള്‍യാനെക്കുറിച്ച് പറയുന്നു.സൂപ്പർസ്മാർട്ട് ബഹിരാകാശവാഹനം എന്നാണു മംഗള്‍യാനെ ടൈം വിശേഷിപ്പിച്ചത്.ലോകത്തിലെ 25 മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് മംഗള്‍യാന്‍ ഇടംനേടിയത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന വികസിപ്പിച്ച ഈ ബഹിരാകാശ പേടകത്തിന്റെ ചെലവ് 74 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. അഞ്ച് ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പേടകത്തിന്റെ ചെലവ് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഫിലിം ഗ്രാവിറ്റി അവാര്‍ഡ് തുകയേക്കാള്‍ കുറവാണ്.