ശാരദ ചിട്ടിതട്ടിപ്പ്:തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പിയെ സിബിഐ അറസ്റ്റുചെയ്തു

single-img
21 November 2014

mpശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി സ്രിഞ്ചോയ് ബോസിനെ സിബിഐ അറസ്റ്റുചെയ്തു.

 

ആറ് മണിക്കൂറോളം ചോദ്യം ചെയ്തശേഷം തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോസിനെ അറസ്റ്റുചെയ്യാന്‍ സിബിഐ തീരുമാനിച്ചത്.

 

ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ് സെന്നിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥലങ്ങളില്‍ വ്യാഴാഴ്ച സിബിഐ റെയ്ഡ് നടത്തിയിരുന്നു.