ആറൻമുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിയില്ല

single-img
21 November 2014

aranmula airportആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പരിസ്ഥിതി അനുമതി റദ്ദാക്കിയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ ഹരജി കോടതി തള്ളുകയായിരുന്നു.ഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു ഉൾപെട്ട ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേയ് മാസത്തിലായിരുന്നു ആറൻമുള ചെന്നൈ ബെഞ്ച് വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നിഷേധിച്ചത്.

പരിസ്ഥിതി ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് ഗുണ നിലവാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്‍വിറോണ്‍ കെയര്‍ എന്ന ഏജന്‍സിയായിരുന്നു പരിസ്ഥിതി ആഘാത പഠനം നടത്തിയത്. എന്നാല്‍ ഏജന്‍സിക്ക് മതിയായ യോഗ്യതകളില്ലെന്നും പഠനം നടത്തിയപ്പോള്‍ പൊതു ജനാഭിപ്രായം തേടിയില്ലെന്നും കാണിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് പരിസ്ഥിതി അനുമതി റദ്ദാക്കിയത്. ഈ നടപടിയാണ് കോടതി ശരിവെച്ചിരിക്കുന്നത്.