ബോളിവുഡ്താരം അനുഷ്‌ക ശര്‍മയുമായി അടുപ്പമുണ്ടെന്ന് വിരാട് കോഹ്ലി

single-img
21 November 2014

anushkaന്യൂഡല്‍ഹി: ബോളിവുഡ്താരം അനുഷ്‌ക ശര്‍മയുമായി അടുപ്പമുണ്ടെന്ന് വിരാട് കോഹ്ലി സമ്മതിച്ചു‍. തങ്ങള്‍ ഒളിച്ചു നടക്കുകയായിരുന്നില്ലെന്നും അതിന് തനിക്ക് താല്‍പര്യമില്ലെന്നും. എന്നാൽ, നിരന്തരം ഈ ചോദ്യങ്ങളെ നേരിടേണ്ടിവരുമ്പോഴും അത് പരസ്യ സംവാദത്തിന് വഴിവയ്ക്കുകയും ചെയ്തപ്പോള്‍ തങ്ങള്‍ അസ്വസ്ഥരായിരുന്നു കോലി പറഞ്ഞു.

തങ്ങളെ പലപ്പോഴും ഒന്നിച്ച് കാണുമ്പോൾ സംശയം പ്രകടിപ്പിക്കുന്നതിന് പകരം കുറച്ച് സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ പോരെയെന്നും വിരാട് ചോദിച്ചു. എല്ലാം അറിയുമെങ്കില്‍ എന്തിന് ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും. തങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും. അതുകൊണ്ടുതന്നെ ഇത് അങ്ങാടിപ്പാട്ടാക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കോലി പറഞ്ഞു.