ക്വട്ടേഷന്‍ സംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തിൽ ഭര്‍ത്താവിന്റെ കാഴ്ച നഷ്ടപ്പെട്ടു

single-img
21 November 2014

crimeതൃശൂര്‍: പത്തംഗ സംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തിൽ ദമ്പതികള്‍ക്കും ബന്ധുവിനും വെട്ടേറ്റു. വെട്ടേറ്റ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ കാഴ്ച നഷ്ടപ്പെട്ടു. ചേര്‍പ്പ് പഴുവില്‍ കുന്നത്തുവീട്ടില്‍ സജീവന്‍ (34), ഭാര്യ സന്ധ്യ (30), സജീവന്റെ ജേഷ്ഠന്‍ രാധാകൃഷ്ണന്‍ (40) എന്നിവര്‍ക്കാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

പഴുവില്‍ സ്വദേശിയായ ദിനേശന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീടുകയറി ആക്രമിച്ചത്. സജീവന്റെ ജേഷ്ഠന്‍ രാധാകൃഷ്ണനും ജിബിന്‍ എന്നയാളുമായി നേരത്തെ പ്രശ്നമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ അന്തിക്കാട് പോലീസില്‍ ജിബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ക്വട്ടേഷന്‍ സംഘം വീടുകയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.