വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസ് കുമ്മനത്തിന്റെ അപേക്ഷയിൽ സംസ്ഥാന സർക്കാർ പിൻവലിക്കുന്നു.

single-img
21 November 2014

togadiaതിരുവനന്തപുരം:വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസ് സംസ്ഥാന സർക്കാർ പിൻ വലിക്കുന്നു. വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിലുള്ള കേസാണ് കുമ്മനം രാജശേഖരന്റെ അപേക്ഷയിലാണ് പിന്‍വലിക്കുന്നത്.

2003ൽ കോഴിക്കോട് ഡോ.പ്രവീണ്‍ ഭായ് തൊഗാഡിയ നടത്തിയ പ്രസംഗത്തിനെതിരെ കോഴിക്കോട് കസബ പോലിസായിരുന്നു കേസെടുത്തത്. അനുമതിയില്ലാതെ സംഘം ചേർന്ന് മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗം നടത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

തിരുവഞ്ചുർ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് കേസ് പിന്‍വലിക്കാനുള്ള ഫയൽ മുന്നോട്ട് പോയത്. സിറ്റി പോലീസ് കമ്മീഷണറായിരുന്ന സ്പര്‍ജ്ജന്‍ കുമാര്‍ ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണെ്ടങ്കിലും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മാറാട് പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മാറാട് കലാപത്തെതുടര്‍ന്ന് വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് മുതലക്കുളത്ത് നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കേസിന് ആസ്പദമായത്.

നേരത്തെ തിരുവനന്തപുരം എംജി കോളേജ് വെച്ച്പൊലിസുകാരെ ആക്രമണമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദമായിരുന്നു.