പീഡനത്തിനിരയാ‍യ നാല് വയസുകാരിക്കെതിരെ പരാമർശം;അബ്ദുറഹിമാൻ സഖാഫിക്കെതിരെ പോലീസ് കേസെടുത്തു

single-img
21 November 2014

perodനാദാപുരം: നാദാപുരത്ത് പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിക്കെതിരെ വിവാദപ്രസംഗം നടത്തിയ അബ്ദുറഹിമാൻ സഖാഫിക്കെതിരെ പോലീസ് കേസെടുത്തു. നാദാപുരം പാറക്കടവിലെ സിറാജുൽ ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ പീഡിപ്പിക്കപ്പെട്ട എൽ.കെ.ജി വിദ്യാർത്ഥിനിക്കെതിരെയാണ് അപകീർത്തിപ്പെടുത്തി പ്രസംഗം നടത്തിയത്. രണ്ടു വകുപ്പുകള്‍ ചുമത്തിയാണ് വളയം പോലീസ് കേസെടുത്തത്. കുറ്റകൃത്യം മറച്ചതിനും ഇരയ്ക്കു മാനഹാനി വരുത്തി സംസാരിച്ചതിനുമാണ് കേസ്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയിൽ സംശയമുണ്ടെന്നും പിടിക്കപ്പെട്ടവരല്ല യഥാർത്ഥപ്രതികൾ എന്നുമുള്ള പ്രസംഗമാണ് വിവാദമായത്. വിവിധ സംഘടനകളുടെ എതിർപ്പിനെത്തുടർന്നാണ കേസെടുത്തത്.

മകളേയും തന്നെയും അപമാനിച്ചു പ്രസംഗിച്ചെന്നു കാണിച്ച് സഖാഫിക്കെതിരെ കുട്ടിയുടെ പിതാവ് വടകരം റൂറല്‍ എസ്.പിക്കു പരാതി നല്‍കിയിരുന്നു. കേസ് ഒതുക്കാന്‍ കൂട്ട് നില്‍ക്കാത്തതിനാലാണ് സഖാഫി അടക്കമുള്ളവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നു കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.