ഇന്റര്‍നെറ്റ് ഉപയോഗം: അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

single-img
21 November 2014

f80internetഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും(ഐ.എ.എം.ഐ) ഐ.എം.ആര്‍.ബി ഇന്റര്‍നാഷണലും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 302 മില്യണായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

അടുത്ത വര്‍ഷം ജൂണോടെ ഉപയോക്താക്കളുടെ വര്‍ധവനില്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകരാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. ചൈനക്കാണ് ഒന്നാം സ്ഥാനം. മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷനാണ് ഇന്ത്യയില്‍ കൂടുതലും.