താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി

single-img
21 November 2014

taj2dതാജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന വാദവുമായി ബി.ജെ.പി.ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പേയാണ് പരാമര്‍ശം നടത്തിയത്.നേരത്തെ താജ്മഹല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി അസംഖാന്‍ പറഞ്ഞിരുന്നു.പിന്നാലെയാണു താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രംഗത്ത് വന്നത്.

 

രണ്ട് മുസ്‌ലിംകളുടെ സ്മാരകമാണ് താജ്മഹലെന്നും അതിനാല്‍ ഭരണ ചുമതല വഖഫ് ബോര്‍ഡിന് നല്‍കണമെന്നുമാണ് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി അസംഖാന്‍ പറഞ്ഞത്