ഭാരം കുറയ്‌ക്കുന്നവര്‍ക്ക്‌ സ്വർണ്ണം

single-img
21 November 2014

1416556234_weightശരീരഭാരം കുറച്ചാല്‍ സ്വര്‍ണം ഓഫറുമായി ദുബായ്‌ മുന്‍സിപ്പാലിറ്റി.ശരീരഭാരം കുറയ്‌ക്കല്‍ മത്സരത്തില്‍ പങ്കെടുത്ത്‌ ഓരോ കിലോ കുറയ്‌ക്കുമ്പോള്‍ ഓരോ ഗ്രാം സ്വര്‍ണമാണു സമ്മാനമായി ലഭിക്കുക.’

 

മാതാപിതാക്കൾക്കും 14 വയസ്സില്‍ താഴെയുളള രണ്ട്‌ മക്കള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കുടുംബമായി പങ്കെടുത്താല്‍ കുറയുന്ന ഓരോ കിലോയ്‌ക്കും ഒന്നിനു പകരം രണ്ട്‌ ഗ്രാം സ്വര്‍ണം നല്‍കുമെന്നായിരുന്നു  മുന്‍സിപ്പാലിറ്റിയുടെ വാഗ്ദാനം.ഇത്തരമൊരു മത്സരം കേരളത്തിൽ നടത്തിയാൽ എലുമ്പന്മാരുടെ സ്വന്തം നാടായി കേരളം മാറുമെന്നാണു ദുബായ് മലയാളികൾ പറയുന്നത്.

 

ജൂലൈ 15 മുതല്‍ സെപ്‌തംബര്‍ 15 വരെയാണ്‌ മത്സരം നടക്കുക. മത്സരവിജയികള്‍ക്ക്‌ ഡിസംബറില്‍ സബീല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും സമ്മാനദാനം നടത്തുക.