2 ജി : അന്വേഷണ ചുമതല സിബിഐ അഡീഷണല്‍ ഡയറക്ടര്‍ ഏറ്റെടുത്തു

single-img
21 November 2014

g2 ജി സ്‌പെക്ട്രം അഴിമതിക്കേസിന്റെ അന്വേഷണ ചുമതല സിബിഐ അഡീഷണല്‍ ഡയറക്ടര്‍ ആര്‍.കെ ദത്ത ഏറ്റെടുത്തു.സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ 2 ജി സ്‌പെക്ട്രം അഴിമതി കേസന്വേഷണത്തില്‍നിന്നും സുപ്രീം കോടതി വ്യാഴാഴ്ച നീക്കിയിരുന്നു.

 

2ജി കേസിലെ പ്രതികളും കല്‍ക്കരി കേസിലെ പ്രതികളും റാഡിയ ടേപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്നവരും സിബിഐ ഡയറക്ടറെ ഔദ്യോഗിക വസതിയില്‍ ചെന്നു കണ്ടിരുന്നതിനെതിരെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്.2 ജി പ്രതികള്‍ മാത്രം 15 മാസത്തിനകം 50ലേറെ തവണ സിബിഐ ഡയറക്ടറെ സന്ദര്‍ശിച്ചതിന്റെ രേഖകളും അദ്ദേഹം ഹാജരാക്കിയിരുന്നു.