സദാചാര ഗുണ്ടകളെ രൂക്ഷമായി വിമര്‍ശിച്ച് മോഹന്‍ലാല്‍

single-img
21 November 2014

M_Id_179815_Mohanlalസമൂഹത്തിലെ സദാചാര ഗുണ്ടകളെ രൂക്ഷമായി വിമര്‍ശിച്ച് സൂപ്പര്‍താരം മോഹന്‍ലാലിന്റെ ബ്ലോഗ്. മലയാളികളുടെ ഈ മനോഭാവത്തെ വളരെ വേദനയോടെയും രൂക്ഷമായ ഭാഷയിലുമാണ് താരം വിമര്‍ശിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്ക് സ്വകാര്യമായ ഒരിടത്ത് ഇരുന്ന് ചുംബിക്കണമെങ്കില്‍പോലും അതിന് സമരം ചെയ്യേണ്ടിവരുന്നത് കേരളത്തില്‍ മാത്രമായിരിക്കും എന്ന് ലാല്‍ പറയുന്നു.കോഴിക്കോട്ട് ഡൗണ്‍ടൗണ്‍ എ്‌ന റസ്‌റ്റോറന്റ് ചിലര്‍ തല്ലിതകര്‍ത്ത ദിവസം താന്‍ ബംഗഌരുവിലായിരുന്നുവെന്നും തന്റെ പ്രതികരണം മറ്റുളളവര്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു

മെട്രോനഗരമായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചിയിലല്ലാതെ ബാംഗ്ലൂരിലോ മറ്റ് ഏതെങ്കിലും ഒരു മെട്രോ നഗരത്തില്‍ ഇത് കാണാനും കഴിയില്ല. ആണ്‍-പെണ്‍ സൗഹൃദങ്ങളെ സമീപിക്കുന്നതില്‍ നാം ഇപ്പോഴും ഏറെ പ്രാകൃതവും വൈകൃതവുമായ അവസ്ഥയിലാണെന്നും ലാല്‍ പരിതപിക്കുന്നു. സദാചാരത്തിന്റെ പേര് പറഞ്ഞ് എന്തൊക്കെ അക്രമമാണ് നാം കാണിച്ചുകൂട്ടുന്നത് ? റസ്റ്റോറന്റുകള്‍ തകര്‍ക്കുന്നു, ആളുകളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നു, ഉത്തരേന്ത്യയിലെ പല ഉല്‍നാടന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ പോലെയായി മാറി ഇവിടെയും.

നാം ഇത്രയും വൈകൃതത്തോടെ സദാചാരപൊലീസാകുന്നത് അനുവദിക്കാനാകില്ലെന്നും ലാല്‍ പറയുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ സെക്‌സ് മാത്രമേ സംഭവിക്കുകയുളളുവെന്ന് വിചാരിക്കുന്ന ഏക സമൂഹം കേരളത്തിലെയാണ്. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസുകാരിയെയും അമ്മയോളം പ്രായമുളളവരെയും പീഡിപ്പിക്കുന്നതാണ് കേരളത്തിലെ സെക്‌സെന്നും മോഹന്‍ലാല്‍ പരിഹസിക്കുന്നു.

മറ്റൊരു അപകടം സദാചാരത്തിന് കാവലാള്‍ എത്തിയെന്നതാണെന്ന് ലാല്‍ പരിഹസിക്കുന്നു. ഇതിന് രാഷ്ട്രീയപാര്‍ട്ടികളും മത നേതാക്കളും മുന്നിട്ടിറങ്ങുന്നത് സ്ഥിതി രൂക്ഷമാക്കുന്നു. ഇവരുടെ ഈ താത്പര്യവും ആവേശവും ഒരു പൊതു കാര്യത്തിലും ഇടപെടുന്നതില്‍ കാണാറില്ലെന്ന് ലാല്‍ പറയുന്നു. അതിന് നാം നേരിടുന്ന ഒട്ടേറെ വിഷയങ്ങള്‍ ലാല്‍ ഉദാഹരിക്കുന്നുണ്ട്. സദാചാരം എന്നത് ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട ഒന്നല്ല, അത് പൂര്‍ണ്ണമായും നിയമാവലികളില്‍ ഒതുക്കാവുന്നതുമല്ല, ഒരുപാട് കാര്യങ്ങളില്‍ അത് വ്യക്തി അധിഷ്ടിതമാണ് അതില്‍ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ സമൂഹത്തില്‍ ജീവിക്കുന്നവര്‍ എന്ന നിലയില്‍ ചില കരുതലുകള്‍ തീര്‍ച്ഛയായും സ്വീകരിക്കേണ്ടതുണ്ട്. അതിന് നാം വിവേകമുള്ളവരാവുകയാണ് വേണ്ടത്. പരസ്പരം ചുംബിക്കാനും ചുംബിക്കാതിരിക്കാനും നമുക്ക് അവകാശമുണ്ട്, എന്നാല്‍ നിങ്ങള്‍ എന്റെ മുന്നില്‍ ചുംബിക്കാന്‍ പാടില്ല എന്ന് പറയാന്‍ എനിക്ക് ഒരു അവകാശവുമില്ല. അത്തരക്കാര്‍ ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്നും മാറിനില്‍ക്കുകയാണ് വേണ്ടതെന്നും അതാണ് മാന്യതയെന്നും താരം വ്യക്തമാക്കി