മോദിയ്‌ക്കൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഭാര്യ യശോദ ബെന്‍

single-img
21 November 2014

Jashodaben-fast35363നരേന്ദ്ര മോദിയോടൊത്ത് ജീവിക്കാന്‍ തനിക്കാഗ്രഹമുണ്ടെന്ന് നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്‍. ഒരു സ്വകാര്യ ചാനലിനു  നല്‍കിയ അഭിമുഖത്തിലാണ് യശോദ ബെന്‍ ആഗ്രഹം തുറന്ന് പറഞ്ഞത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പ് വരെ തനിക്ക് ഭാര്യയുണ്ടെന്ന കാര്യം മോദി തുറന്ന് പറഞ്ഞില്ല.
മോദിക്ക് സമ്മതമാണെങ്കില്‍ അദ്ദേഹത്തോടൊത്ത് ജീവിക്കാനാണ് തന്റെ ആഗ്രഹമുണ്ടെന്നാണു പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്‍ പറഞ്ഞു. സ്‌കൂള്‍ അധ്യാപികയായി വിരമിച്ച അറുപത്തിരണ്ടുകാരിയായ യശോദ ബെന്‍ നിലവില്‍ തന്റെ സഹോദരന്‍മാരോടൊത്ത് ഗുജറാത്തിലായിരുന്നു താമസം.1968ലാണു മോദി യശോദ ബെന്നിനെ വിവാഹം ചെയ്തത്