ടുജി കേസ് :സിബിഐ ഡയറക്ടർ രഞ്ജിത്ത് സിൻഹ മാറിനിൽക്കക്കണം : സുപ്രീം കോടതി

single-img
20 November 2014

sടുജി കേസ് സിബിഐ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്വേഷിക്കേണ്ടെന്ന് സുപ്രീം കോടതി. കേസിൽ നിന്ന് രഞ്ജിത്ത് സിൻഹ സ്വയം മാറിനിൽക്കണമെന്നും ഡയറക്ടർക്ക് തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥൻ കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

 
തന്റെ ഔദ്യോഗിക വസതിയിൽ വച്ച് ടുജി കേസിൽ ആരോപണ വിധേയരായ കമ്പനികളിലെ ഉദ്യോഗസ്ഥരുമായി രഞ്ജിത്ത് സിൻഹ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ പ്രശാന്ത് ഭൂഷൺ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് കേസിൽ നിന്നും സ്വയം മാറി നിൽക്കാൻ കോടതി സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടത്.