മനോജ് കൊലകേസില്‍ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

single-img
20 November 2014

maകതിരൂർ  മനോജ്  കൊല കേസില്‍ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പാനൂര്‍ സ്വദേശികളായ റിജൂ,​ സിനിൽ,​ ബിജു എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചിന്റെ  പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന മൂന്ന് പേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.  ഇവരെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസ് സി.ബി.ഐ ഏറ്റെടുത്തതിനുശേഷമുളള ആദ്യ അറസ്റ്റാണിത്.