ഇന്‍ഫോസിസ് സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ബിസിനസുമായി കൈകോര്‍ക്കുന്നു

single-img
20 November 2014

iഇന്‍ഫോസിസ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ബിസിനസുമായി കൈകോര്‍ക്കുന്നു.ഉദ്യോഗസഥര്‍ക്കായുള്ള ഒരു പരിശീലന പദ്ധതിക്കൂവേണ്ടിയാണ് ജിഎസ്ബിയുമായി സഹകരിക്കുന്നതെന്നും പരിപാടിയുടെ ഭാഗമായി ജിഎസ്ബിയും ഇന്‍ഫോസിസിലെ ഉയര്‍ന്ന ഉദ്യോഗസഥരും ചേര്‍ന്ന് പുതിയ പല സംരംഭങ്ങള്‍ക്കും രൂപം നല്‍കുമെന്നും ഇന്‍ഫോസിസ് വൃത്തങ്ങള്‍ അറിയിച്ചു.

 
ജിഎസ്ബിയും ഇന്‍ഫോസിസും സംയുക്തമായി നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ 200 ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ ഗ്രൂപ്പുകളിലായി മൂന്ന് വര്‍ഷത്തോളം പങ്കെടുക്കും. സംരംഭകരില്‍ ബിസിനസ് മാനേജ്മെന്റ് വൈദഗ്ദ്ധ്യം വളര്‍ത്താന്‍ ഈ പദ്ധതി സഹായിക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ വിശാല്‍ സീക്ക അറിയിച്ചു.

 

ജിഎസ്ബിയുമായുള്ള ഈ പുതിയ കൂട്ടായ്മയിലൂടെ ഇന്‍ഫോസിസിനെ പുതിയ ഉയരങ്ങളിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്‍ഫോസിസ് നേതൃത്വം.