ബാര്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ ഇനിയും സമയമുണ്ടെന്ന് മന്ത്രി കെ. ബാബു

single-img
20 November 2014

bബാര്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ ഇനിയും സമയമുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു. ഈ മാസം 30 വരെയാണ് സമയം. അതേസമയം അപ്പീല്‍ നല്‍കാന്‍ വൈകിയെങ്കില്‍ പ്രതാപന് അപ്പീല്‍ കൊടുക്കാമായിരുന്നില്ലേ എന്നും മന്ത്രി ചോദിച്ചു.

 
ബാര്‍ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബൈഞ്ച് ഒക്ടോബര്‍ 31 ന് പുറപ്പെടുവിച്ച വിധിക്കെതിരെ ഇതുവരെയും സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തത് ഖേദകരമാണെന്ന് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പ്രതാപന്‍ ചൂണ്ടിക്കാട്ടുന്നത്.