ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

single-img
20 November 2014

car1കാഞ്ഞിരപ്പള്ളി : ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച്‌ കത്തി നശിച്ചു. കാർ നിര്‍ത്തി ഓടി മാറിയതിനാലാണ് അപകടത്തില്‍ നിന്നും യാത്രക്കാരൻ രക്ഷപെട്ടു. ഇടക്കുന്നം സ്വദേശി വിജയന്‍ നായരുടെ ഓള്‍ട്ടോ കാറാണ്‌ തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചത്‌. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണ് സംഭവം നടന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും വീട്ടിലേക്ക്‌ പോകുന്നതിനിടെ 26ാം മൈലിലെത്തിയപ്പോള്‍ കാറിനുള്ളില്‍ നിന്ന്‌ പുക വരുന്നത്‌ ശ്രദ്ധയിൽ പെടുകയും. ഉടൻ തന്നെ വിജയന്‍ നായര്‍ കാര്‍ ഒതുക്കി നിര്‍ത്തിയ ശേഷം  ഇറങ്ങി ഓടുകയായിരുന്നു. കാറില്‍ നിന്നും പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ വന്‍ സ്‌ഫോടനത്തോടെ  കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ അഗ്നിശമന സേനാവിഭാഗമാണ്‌ തീ അണച്ചത്‌. കാറിനുള്ളിലെ ഇലക്‌ട്രിക്‌ സര്‍ക്യൂട്ടിന്റെ തകരാറാണ്‌ അപകടത്തിന് കാരണമായത് എന്നാണ് നിഗമനം.