യോഗ്യത പ്രശ്നം; ഗവർണർ വി.സിമാരോട് വിശദീകരണം തേടി

single-img
20 November 2014

sadasivamതിരുവനന്തപുരം: വൈസ് ചാന്‍സലാറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയില്‍ രണ്ടു സര്‍വകലാശാല വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. മഹാത്മാഗാന്ധി, കാലടി ശ്രീശങ്കരാചാര്യ എന്നീ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍ പി. സദാശിവം വിശദീകരണം തേടിയത്.  കൂടാതെ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.

ഇവര്‍ക്കെതിരെ 15 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

മഹാത്മാഗാന്ധി,കാലടി സര്‍വകലശാല വൈസ് ചാന്‍സലർമാരായ ഡോ.ബാബു സെബാസ്റ്റിയന്‍,  ഡോ.എം.സി ദിലീപ്കുമാര്‍ എന്നിവര്‍ സ്ഥാനമേറ്റപ്പോള്‍ തന്നെ ഇവര്‍ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.