സുഡാൻ കൂട്ടമാനഭംഗം; അന്വേഷണത്തിന് ഐക്യരാഷ്ട്ര സഭ പ്രത്യേക സംഘത്തെ നിയോഗിച്ചു

single-img
20 November 2014

sudangirlsയുഎന്‍: സുഡാനില്‍ നടന്ന കൂട്ടമാനഭംഗത്തെ കുറിച്ച് അന്വേഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക സംഘത്തെ നിയോഗിക്കുവാന്‍ തീരുമാനിച്ചു. യുഎന്‍ സമാധാന സേനയില്‍ അംഗങ്ങളായ 15 പേരാണ് സംഭവം അന്വേഷിക്കുന്നത്. സുഡാനിലെ ഡാര്‍ഫര്‍ എന്ന സ്ഥലത്ത് കുര്‍ടോം സൈന്യം 200 സ്ത്രീകളേയും പെണ്‍കുട്ടികളേയും കൂട്ടമാനഭംഗം ചെയ്തിരുന്നു.

യുഎന്‍ അന്വേഷണ സംഘം മേഖലയിലേക്ക് കടക്കുന്നതിനെ കുര്‍ടോം സൈന്യം തടഞ്ഞിരിക്കുകയാണ്. സംഘത്തിന് സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സഹായം സുഡാന്‍ ചെയ്തുകൊടുക്കണമെന്ന് യുഎന്‍ സുഡാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങളില്‍ എത്തി ഇരകളെ നേരില്‍ കാണുന്നതിൽ നിന്നും സൈന്യം ഇവരെ വിലക്കിയിരുന്നതിനാൽ പ്രാഥമിക അന്വേഷണത്തില്‍ മാനഭംഗം നടന്നുവെന്നതിന് തെളിവുകള്‍ യു.എൻ സംഘത്തിന് ലഭിച്ചിരുന്നില്ല.