അന്യജാതിക്കാരനെ വിവാഹം ചെയ്ത പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മാതാപിതാക്കൾ കൊലപ്പെടുത്തി

single-img
20 November 2014

ecd03af7-783d-401d-b292-3efbbb03eae0Wallpaper2 (1)അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് 21 വയസുകാരിയെ കൊലപ്പെടുത്തി. ഡൽഹി അല്‍വാര്‍ സ്വദേശിനിയും വെങ്കിടേശ്വരാ കോളജിലെ വിദ്യാര്‍ഥിനിയുമായ ഭവ്‌നയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കൾ ആണു പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭവ്‌നയുടെ മാതാപിതാക്കളായ ജഗ്‌മോഹന്‍, സാവിത്രി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭവ്‌ന യാദവ സമുദായാംഗവും അഭിഷേക് പഞ്ചാബിയുമാണ്. ഇതാണു മാതാപിതാക്കളെ പ്രകോപിപ്പിച്ചത്.. വിവാഹം കഴിച്ചതിന് തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്നും വീട്ടുകാര്‍ ഇടപെട്ട് വീണ്ടും വിവാഹം കഴിപ്പിച്ച് തരാമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ചത്. അതിനുശേഷമാണു കൊലചെയ്തത്.