മുല്ലപ്പെരിയാറിൽ കേന്ദ്രം ഇടപെടുന്നു;വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി

single-img
20 November 2014

36898Uma-Bharathiമുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ജലവിഭവമന്ത്രി ഉമാ ഭാരതിയാണ് യോഗം വിളിച്ചത്. ശനിയാഴ്ചയാണ് യോഗം നടക്കുക.മുല്ലപ്പെരിയാർ വിഷയത്തില്‍ ജനങ്ങളില്‍ നിന്ന് പ്രതികരണം തേടുംമെന്നും കേരളത്തോടും തമിഴ് നാടിനോടും നിലപാട് വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉമാ ഭാരതി പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തി. വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞതോടെ ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഡാമിലെ ജലനിരപ്പ് കുറയാതെ തമിഴ്‌നാട് പിടിച്ചുനിര്‍ത്തുന്നത്. നിലവിലെ ജലനിരപ്പ് 141.8 അടിയാണ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു.