സിനിമ റിലീസ് ചെയ്യാത്ത നിർമ്മാതാവിനെതിരെ സമരവുമായി സംവിധായകൻ

single-img
20 November 2014

secondsസിനിമ റിലീസ് ചെയ്യാതെയും പ്രതിഫലം നല്‍കാതെയും നിര്‍മ്മാതാവ് കബളിപ്പിക്കുന്നുവെന്നാരോപിച്ച് സമരവുമായി സംവിധായകൻ രംഗത്ത്.സെക്കൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനീഷ് ഉപാസനയാണ് നിർമ്മാതാവ് സുബൈറിന്റെ ഓഫീസിലെത്തി സമരം നടത്തുന്നത്. ജയസൂര്യയെ നായകനായ സെക്കന്‍ഡ്‌സ് ഒരു വര്‍ഷം മുമ്പാണു ചിത്രീകരണം പൂര്‍ത്തിയാക്കിയത്.അജയ് ജോസ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. തനിക്ക് ഇത് വരെ പ്രതിഫലം തന്നിട്ടില്ലെന്നും അനീഷ് പറയുന്നു.

വർണ്ണചിത്ര മുവീസ് ഉടമ സുബൈറിന് സിനിമ നിർമ്മിച്ച അജയ് ജോസ് നിർമ്മാണ വിതരണ അവകാശങ്ങൾ നൽകിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.പ്രധാന താരങ്ങൾക്കൊഴികെ ചിത്രത്തിൽ പ്രവർത്തിച്ച ആർക്കും ഇതുവരെ പ്രതിഫലം നൽകിയിട്ടില്ലെന്നും സംവിധായകൻ പറയുന്നു.

പ്രതിഫല ഇനത്തിൽ അമ്പത് ലക്ഷത്തോളം രൂപയാണ് തനിക്ക് നൽകാനുള്ളതെന്നും ചലച്ചിത്ര സംഘടനകൾ വിഷയത്തിൽ ഇടപെടുന്നില്ലെന്നും സംവിധായകൻ ആരോപിച്ചു