രൂപയുടെ മൂല്യം ഇടിയുന്നു;രൂപ ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിൽ

single-img
20 November 2014

rupee-downഡോളറിനെതിരെ രൂപയുടെ മൂല്ല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. 62.01 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന്റെ ആവശ്യം വര്‍ധിച്ചതാണ് ഡോളര്‍ കരുത്തുനേടാനിടയാക്കിയത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടാന്‍ തയ്യാറെടുക്കുകയാണെന്ന അഭ്യൂഹവും വിലക്കുറവ് മുതലാക്കി എണ്ണക്കമ്പനികള്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നതും ഡോളറിന്റെ വിലയെ സ്വാധീനിച്ചു.