കെഎസ്ആര്‍ടിസി ബസുകളിൽ നിന്നും അയ്യപ്പ ചിത്രവും ശരണമന്ത്രവും നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ല

single-img
20 November 2014

16TVTVM_KSRTC_838900fശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെസ്ആര്‍ടിസി ബസുകളില്‍ നിന്നും അയ്യപ്പ ചിത്രവും ശരണമന്ത്രവും നീക്കാന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശം നല്‍കിയെന്ന് ചില പത്രങ്ങളിൽ വന്ന വാർത്ത വ്യാജം. താന്‍ അങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മതവികാരം വ്രണപ്പെടുത്തുന്ന യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ പറഞ്ഞു

വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ വാർത്തയെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.