മോഹന്‍ലാലിന് പത്മഭൂഷണ്‍ നൽകാനുള്ള ശിപാര്‍ശക്കെതിരെ പരാതി

single-img
20 November 2014

mohanlal01_1024x768_2155_420x315നടന്‍ മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്കാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ ശിപാര്‍ശക്കെതിരെ പരാതി.പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ കൌണ്‍സിലാണ് പരാതി നൽകിയത്.വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കേസില്‍ പ്രതിയായ മോഹന്‍ലാലിന് പത്മഭൂഷണ്‍ സമ്മാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണു കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. താരത്തിന്‍െറ വസതിയില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായി പരാതിയില്‍ പറയുന്നു.

പരാതിയുടെ ഒരു കോപ്പി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്. മോഹൻലാലിനു പുറമേ ഗാന്ധി സ്മാരക നിധി പ്രസിഡന്റ് വി. ഗോപിനാഥന്‍ നായരുടെ പേരും പത്മഭൂഷണ്‍ പുരസ്കാരത്തിനായി സംസ്ഥാന സര്‍ക്കാർ ശിപാർശ നൽകി.